ദുബായ്- സെലിബ്രിറ്റി ഷെഫും റെസ്‌റ്റോറന്റ് ഉടമയുമായ ഗാരി റോഡ്‌സ് ദുബായില്‍ അന്തരിച്ചു. 59 വയസ്സായിരുന്നു.
കുടുംബമാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. 'പ്രിയപ്പെട്ട ഭര്‍ത്താവും പിതാവും സഹോദരനുമായ ഗാരി റോഡ്‌സിന്റെ നിര്യാണത്തില്‍ ഞങ്ങള്‍ വളരെ ഖേദിക്കുന്നു. ഗാരി ഇന്നലെ വൈകുന്നേരം, 2019 നവംബര്‍ 26 ചൊവ്വാഴ്ച, 59 ആം വയസ്സില്‍ അന്തരിച്ചു- ഭാര്യ ജെന്നി കുറിച്ചു.
ഈ സമയത്ത് എല്ലാവരുടെയും പിന്തുണക്ക് നന്ദി പറയാനും സ്വകാര്യത ആവശ്യപ്പെടാനും കുടുംബം ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു.
സവിശേഷമായി സ്‌പൈക്ക് ചെയ്ത മുടിയും പരമ്പരാഗത ബ്രിട്ടീഷ് പാചകരീതിയോടുള്ള ഇഷ്ടവും ഭക്ഷണ പ്രിയര്‍ എന്നും ഓര്‍ക്കും. എല്ലാ അര്‍ഥത്തിലും മാന്യനായ ഷെഫ് എന്നാണ് ഗാരി അറിയപ്പെട്ടത്.






