Sorry, you need to enable JavaScript to visit this website.

തലൈവിയായി കങ്കണ 

പുരട്ചി തലൈവി ജയലളിതയുടെ ബയോപിക് ആയ തലൈവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. എ.എൽ വിജയ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കങ്കണ റണൗത്താണ് തലൈവിയായി എത്തുന്നത്. 
ഫസ്റ്റ് ലുക്കിൽ രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ കരിയറിന്റെ തുടക്കക്കാലം കാണിക്കുന്ന ആദ്യ ഗെറ്റപ്പിന് ശേഷം രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പിലെ ഗെറ്റപ്പാണ് പിന്നീട് കാണിക്കുന്നത്. വിഷ്ണു വർദ്ധൻ ഇദുരി, ശൈലേഷ് ആർ. സിംഗ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 2020 ജൂൺ 26ന് തിയേറ്ററുകളിലെത്തും.

 

Latest News