ദുബായ്- താമസ കുടിയേറ്റ നിയമലംഘകര്‍ക്ക് ജയിലില്‍ വെച്ചു തന്നെ ബോര്‍ഡിംസ് നല്കി നേരെ വിമാനത്താവളത്തിലെത്തിക്കാന്‍ പദ്ധതി. ഡനാറ്റയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ദുബായ് എമിഗ്രേഷന്‍ (ജിഡിആര്‍എഫ്) തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു. സംവിധാനം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും. തടവുകാരുടെ ലഗേജുകള്‍ മുന്‍കൂട്ടി തന്നെ വിമാനത്താവളത്തിലേക്ക് അയക്കും.
കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഡനാറ്റയുടെ ബോര്‍ഡിങ് പാസ്സ് കൗണ്ടറും തടങ്കല്‍ കേന്ദ്രത്തില്‍ തുറക്കും.പുതിയ നടപടി മൂലം കാലതാമസമില്ലാതെ തടവുകാര്‍ക്ക് ഏറ്റവും വേഗത്തില്‍ രാജ്യം വിടാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.






