Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ജനുവരി ഒന്നു മുതല്‍ ഇന്‍ഷുറന്‍സ് കാര്‍ഡില്ല; പകരം ഇഖാമ മതി

ജിദ്ദ-സൗദിയില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തിയായതിനാല്‍ ജനുവരി ഒന്നുമുതല്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും പോകാന്‍ പ്രത്യേക ഇന്‍ഷുറന്‍സ് കാര്‍ഡ് ആവശ്യമില്ല.

ചികിത്സ തേടാന്‍ സൗദികള്‍ തിരിച്ചറിയല്‍ കാര്‍ഡും വിദേശികള്‍ ഇഖാമയും സമര്‍പ്പിച്ചാല്‍ മതി.

ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണുകളിലും ലാപ്‌ടോപ്പുകളിലും സ്മാര്‍ട്ട് ആപ്പുകള്‍ ലഭ്യമാവുകയും ഇ-ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് സര്‍വീസ് ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്  ഇന്‍ഷുറന്‍സ് കാര്‍ഡിന് പകരമായി ഇഖാമ സ്വീകാര്യമാകുന്നത്.

ഇന്‍ഷുര്‍ ചെയ്തവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ മെച്ചപ്പെടുത്താനും കഴിയും വേഗം സേവനം ലഭ്യമാക്കാനും ഇതുവഴി സാധിക്കും.

അടുത്ത ജനുവരി ഒന്നുമുതല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്  സൗദി ഐ.ഡിയുമായും ഇഖാമയുമായും ബന്ധിപ്പിക്കുമെന്ന് സിസിഎച്ച്‌ഐ(കൗണ്‍സില്‍ ഓഫ് കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്) പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.

 

Latest News