ദുബായ്- റോബോട്ടിക് സാങ്കേതിക വിദ്യയിലൂടെ രണ്ടു ശസ്ത്രിക്രിയകള്‍ നടത്തി അല്‍ കുവൈത്ത് ഹോസ്പിറ്റല്‍. സ്വനപേടകത്തിലെ ക്യാന്‍സറിനും അമിത നാവ് വളര്‍ച്ച മൂലമുള്ള ഉറക്കക്കുറവ് പരിഹരിക്കാനുമാണ് ശസ്ത്രക്രിയ നടത്തിയത്.
കഴുത്തിനു മുന്നില്‍ ചെറിയ സുഷിരമിട്ട് അതിലൂടെയാണ് സ്വനപേടകത്തില്‍ റോബോട്ടിക് സാങ്കേതിക വിദ്യയിലൂടെ ശസ്ത്രിക്രിയ നടത്തിയത്.
രോഗിക്ക് സംസാരിക്കുന്നതിനോ ഭക്ഷണം വിഴുങ്ങുന്നതിനോ പ്രയാസം ഉണ്ടാകില്ലെന്നതാണ് ഈ ശസ്ത്രക്രിയയുടെ നേട്ടം. പെട്ടെന്ന് സുഖപ്പെടല്‍, വേദനസംഹാരിയുടെ ഉപയോഗം കുറയ്ക്കല്‍, വേദന കുറവ്, രക്തനഷ്ടം കുറവ് തുടങ്ങിയവയാണ് മറ്റ് പ്രയോജനങ്ങള്‍. ആരോഗ്യമന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഡോ.യൂസിഫ് അല്‍ സെര്‍കാല്‍ ഡോക്ടര്‍മാരെ അഭിനന്ദിച്ചു.






