Sorry, you need to enable JavaScript to visit this website.

മാതാവ് മരിച്ച് ഒരാഴ്ച, പതിനാറുകാരൻ ക്രിക്കറ്റ്  അരങ്ങേറ്റത്തിന്

ബ്രിസ്‌ബെയ്ൻ-  ഓസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാന്റെ പതിനാറുകാരൻ നസീം ഷാ അരങ്ങേറ്റത്തിനൊരുങ്ങുന്നു. ഓസ്‌ട്രേലിയയിൽ അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ ക്രിക്കറ്ററ്ററാവും  ഈ പെയ്‌സ് ബൗളർ. വലിയ പ്രതീക്ഷ സൃഷ്ടിക്കുന്ന പെയ്‌സറാണ് നസീം. വസീം അക്രമിനെ പോലെ ലോകോത്തര ടീനേജ് പെയ്‌സർമാരെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച പാക്കിസ്ഥാൻ സമീപകാലത്തായി പ്രതിഭാ ദാരിദ്ര്യം അനുഭവിക്കുകയായിരുന്നു. നസീമിന് ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ അനുഭവമേയുള്ളൂ എങ്കിലും ബൗളിംഗിന്റെ വീഡിയോ കഌപ്പുകൾ ഇന്റർനെറ്റിൽ വൈറലാണ്. ആദ്യ ടെസ്റ്റ് ഇന്നാണ് ആരംഭിക്കുക. പാക്കിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ എത്തിയ ശേഷം നസീമിന്റെ മാതാവ് മരണപ്പെട്ടിരുന്നു. സങ്കടങ്ങളോട് പക്വമായി പ്രതികരിച്ചാണ് യുവതാരം ടീമിനൊപ്പം തുടരുന്നത്. 

Latest News