Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ ടീം കൊൽക്കത്തയിൽ

കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യാ -ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഉപയോഗിക്കുന്ന തരത്തിലുള് പിങ്ക് പന്ത്.

കൊൽക്കത്ത - ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനായി ഇന്ത്യൻ ടീം കൊൽക്കത്തയിൽ. ഇന്നലെ രാവിലെ 9.40ന് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ വിരാട് കോഹ്‌ലിക്കും സംഘത്തിനും ആരാധകർ വൻ വരവേൽപ്പാണ് നൽകിയത്. പ്രതീകാത്മകമായെന്നോണം പിങ്ക് നിറത്തിലുള്ള ടീഷർട്ടുകൾ അണിഞ്ഞാണ് പല ആരാധകരും കളിക്കാരെ വരവേൽക്കാനെത്തിയത്. വിമാനത്താവളത്തിൽനിന്ന് നേരെ ടീം ഹോട്ടലിലേക്ക് പോയ കളിക്കാർ ഇന്ന് പരിശീലനം ആരംഭിക്കും.
ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ പകലും രാത്രിയുമായി നടക്കുന്ന ആദ്യത്തെ ക്രിക്കറ്റ് ടെസ്റ്റാണ് ബംഗ്ലാദേശിനെതിരെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ത്യ കളിക്കാൻ പോകുന്നത്. വെള്ളിയാഴ്ച മുതൽ ഈ മാസം 26 വരെ നടക്കുന്ന ടെസ്റ്റിൽ ഇതാദ്യമായി പിങ്ക് നറത്തിലുള്ള പന്താവും ഉപയോഗിക്കുകയെന്നതും പ്രത്യേകതയാണ്. 
ഡേ നൈറ്റ് ടെസ്റ്റിനും, പിങ്ക് പന്തുകൾക്കുമായി ഇൻഡോറിൽ ഇന്ത്യൻ ടീം പ്രത്യേക പരിശീലനം നടത്തിയിരുന്നു. ഇൻഡോറിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിംഗ്‌സ് വിജയം നേടിയ ഇന്ത്യ രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ 1-0ന് മുന്നിലാണ്. 

Latest News