Sorry, you need to enable JavaScript to visit this website.

റൊണാൾഡോ @ 99

  • പോർച്ചുഗൽ യൂറോ കപ്പ് യോഗ്യത നേടി

ലക്‌സംബർഗ്- അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ സെഞ്ചുറി തികക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇനി ഒരെണ്ണം കൂടി മാത്രം. യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ ലക്‌സംബർഗിനെതിരെ സ്‌കോർ ചെയ്തുകൊണ്ടാണ് പോർച്ചുഗീസ് നായകൻ ചരിത്ര നേട്ടത്തിന് തൊട്ടടുത്തെത്തിയത്. മത്സരം 2-0 ന് ജയിച്ച പോർച്ചുഗൽ യൂറോ കപ്പ് യോഗ്യത നേടുകയും ചെയ്തു. ഗ്രൂപ്പ് ബിയിൽ ഉക്രെയിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് നിലവിലെ ചാമ്പ്യന്മാർ യോഗ്യത നേടിയത്. 
39-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിലൂടെ മുന്നിലെത്തിയ പോർച്ചുഗലിനുവേണ്ടി കളി തീരാൻ നാല് മിനിറ്റുള്ളപ്പോഴാണ് റോണോയുടെ ഗോൾ. ഡിയോഗോ ജോട്ട പായിച്ച ഷോട്ട് ഗോളാകുമായിരുന്നെങ്കിലും റൊണാൾഡോ തട്ടിയിട്ടതോടെ ഗോളിന്റെ അവകാശി മാറി. റൊണാൾഡോയും 99-ാം അന്താരാഷ്ട്ര ഗോൾ. ഇനി ഒന്നു കൂടി നേടിയാൽ ഇറാന്റെ അലി ദായിക്കുശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നൂറ് ഗോൾ തികക്കുന്ന ആദ്യ താരമാവും റൊണാൾഡോ. ദായിയുടെ പേരിലുള്ള 109 അന്താരാഷ്ട്ര ഗോളകളെന്ന റെക്കോർഡിനൊപ്പമെത്താൻ ഇനി പത്ത് ഗോളുകൾ മാത്രം.

Latest News