കടക്കെണിയിലായവരെ സഹായിക്കാന്‍ പുതിയ നിയമവുമായി യു.എ.ഇ

അബുദാബി- സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്നവരെ സഹായിക്കാന്‍ ഉതകുന്ന പുതിയ നിയമനിര്‍മാണവുമായി യു.എ.ഇ. മന്ത്രിസഭയാണ് നിയമം അംഗീകരിച്ചത്.
രാജ്യത്ത് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുകയും സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അവ പരിഹരിക്കുന്നതിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതിനാണ് നിയമം കൊണ്ടുവരുന്നത്. പാപ്പരാകുകയും കടക്കെണിയില്‍ മുങ്ങുകയും ചെയ്യുന്നവരെ സംരക്ഷിക്കാനും നിയമം ലക്ഷ്യമിടുന്നു.
യു.എ.ഇ പൗരന്മാര്‍ക്കും വിദേശികളായ താമസക്കാര്‍ക്കും ഒരുപോലെ ബാധകമാകുന്ന തരത്തിലാണ് നിയമം വരുന്നത്.
നിലവിലുള്ളതോ പ്രതീക്ഷിക്കുന്നതോ ആയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വ്യക്തികളെ നിയമം പിന്തുണക്കുന്നു. ഇളവുകളോട് കൂടിയ വായ്പകള്‍, പണം തിരിച്ചടക്കാന്‍ അവധി തുടങ്ങിയ കാര്യങ്ങളെല്ലാം നിയമം അഭിസംബോധന ചെയ്യുന്നുണ്ട്.  

 

Latest News