ഖത്തറില്‍ താമസ നിയമം നടപ്പാകുന്നു, പ്രവാസികളും രജിസ്റ്റര്‍ ചെയ്യണം

ദോഹ- ഖത്തറില്‍ സ്വദേശി പൗരന്മാരും പ്രവാസികളും താമസ, മേല്‍വിലാസ വിവരങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് അനുശാസിക്കുന്ന നിയമം ഉടന്‍ നടപ്പില്‍ വരും. 2017 ല്‍ പാസ്സാക്കിയ 24 നമ്പര്‍ നിയമമാണ് ആഭ്യന്തര വകുപ്പ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
വ്യക്തികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയുടെ സമഗ്ര വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് നിയമം നടപ്പാകുന്നത്. മേല്‍വിലാസ നിയമം പ്രാബല്യത്തിലായശേഷം രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന തീയതി പ്രഖ്യാപിക്കും.
മെട്രാഷ് ടു വഴിയോ മന്ത്രാലയത്തിലെ സേവന കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയോ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും തങ്ങളുടെ വിലാസം രജിസ്റ്റര്‍ ചെയ്യാം. വ്യക്തികളുടെ വിലാസങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രത്യേക ഓഫിസും അനുവദിക്കുന്നുണ്ട്. ഔദ്യോഗിക രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുന്ന തീയതി മുതല്‍ ആറ് മാസത്തിനുള്ളില്‍ പൗരന്മാരും പ്രവാസികളും രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍  10,000 റിയാലില്‍ കുറയാത്ത പിഴ നല്‍കേണ്ടി വരും.

 

Latest News