Sorry, you need to enable JavaScript to visit this website.

ലോക ചാമ്പ്യന് വീണ്ടും തിരിച്ചടി

ഹോങ്കോംഗ് - ലോക ചാമ്പ്യനായ ശേഷം പി.വി സിന്ധു മോശം ഫോം തുടരുന്നു. ഹോങ്കോംഗ് ഓപണില്‍ സിന്ധുവും പരുപ്പള്ളി കശ്യപും എച്ച്.എസ് പ്രണോയിയും രണ്ടാം റൗണ്ടില്‍ പുറത്തായി. ഇന്ത്യയുടെ തന്നെ സൗരഭ് വര്‍മയെ കീഴടക്കി ക്വാര്‍ട്ടറിലെത്തിയ കിഡംബി ശ്രീകാന്താണ് ടൂര്‍ണമെന്റില്‍ അവശേഷിക്കു ഇന്ത്യന്‍ താരം.
തായ്‌ലന്റിന്റെ ബുസാനന്‍ ഓംഗ്ബാംറുംഗ്ഫാനാണ് സിന്ധുവിനെ അ'ിമറിച്ചത് (18-21, 21-11, 16-21). കശ്യപിനെ ചൈനീസ് തായ്‌പെയുടെ ടൂ ടിയേന്‍ ചെിനോട് പൊരുതിത്തോല്‍ക്കുകയായിരുന്നു (21-12, 21-23, 10-21). കശ്യപിന്റെ ഭാര്യ കൂടിയായ സയ്‌ന നേവാള്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. പ്രണോയിയെ 21-12, 21-19 ന് ലോക ആറാം നമ്പര്‍ ജോനാഥന്‍ ക്രിസ്റ്റി തകര്‍ത്തുവിട്ടു. 

Latest News