ഏഴു സീസണിനു ശേഷം രഹാനെ രാജസ്ഥാന്‍ വിട്ടു

മുംബൈ - ദീര്‍ഘകാലമായി ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപണറായിരുന്ന അജിന്‍ക്യ രഹാനെ അടുത്ത സീസണിന് മുന്നോടിയായി ദല്‍ഹി കാപിറ്റല്‍സിലേക്ക് കൂടുമാറി. ഈയിടെ ആര്‍. അശ്വിനും ദല്‍ഹിയില്‍ ചേര്‍ന്നിരുന്നു. ഏഴ് സീസണില്‍ രാജസ്ഥാനു കളിച്ച രഹാനെ കഴിഞ്ഞ സീസണില്‍ രാജസ്ഥാനെ നയിക്കുകയും ചെയ്തിരുന്നു. രാജസ്ഥാനു വേണ്ടി 100 മത്സരങ്ങളില്‍ 2810 റണ്‍സെടുത്തിട്ടുണ്ട്. അവരുടെ ടോപ്‌സ്‌കോററാണ്. അശ്വിന്‍ കഴിഞ്ഞ രണ്ടു സീസണില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ നായകനായിരുന്നു. 
 

Latest News