Sorry, you need to enable JavaScript to visit this website.

ഇന്‍ഡോറിലും വിയര്‍ക്കും

ഇന്‍ഡോര്‍ - ലോക ഒന്നാം നമ്പര്‍ ഇന്ത്യന്‍ ടീമിനെതിരെ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വ്യാഴാഴ്ച ബംഗ്ലാദേശ് പാഡ് കെട്ടുന്നു. നാട്ടിലെ അവസാന 32 ടെസ്റ്റില്‍ ഇരുപത്താറും ജയിച്ച ഇന്ത്യ ഒന്നില്‍ മാത്രമാണ് തോറ്റത്. അഞ്ച് ടെസ്റ്റുകള്‍ സമനിലയായി. 2013 മുതല്‍ ഇന്ത്യയുടെ ഹോം റെക്കോര്‍ഡ് അത്യുജ്വലമാണ്. മൂന്നു മത്സര ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ പ്രതീക്ഷിച്ചതിലും എളുപ്പം തരിപ്പണമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ കളിക്കാര്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ആരംഭിച്ച ശേഷം കളിച്ച മത്സരങ്ങളെല്ലാം ഇന്ത്യ ജയിച്ചു. രണ്ട് പരമ്പരകളില്‍ നിന്നായി വാരിക്കൂട്ടിയത് 240 പോയന്റാണ്. ഇന്ത്യക്കെതിരെ രണ്ടു മത്സര പരമ്പര ആരംഭിക്കുമ്പോള്‍ ഈ വസ്തുതകളെല്ലാം ബംഗ്ലാദേശിനെ തുറിച്ചുനോക്കുകയാണ്. ടീമിലെ ഏറ്റവും മികച്ച കളിക്കാരായ ശാഖിബുല്‍ ഹസനും തമീം ഇഖ്ബാലും ഇല്ലെന്നത് ബംഗ്ലാദേശിന്റെ കൂടുതല്‍ ദുര്‍ബലമാക്കുന്നു. കുടുംബപരമായ അത്യാവശ്യം കാരണം മധ്യനിര ബാറ്റ്‌സ്മാന്‍ മുസദ്ദിഖ് ഹുസൈന്‍ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്.
ട്വന്റി20 പരമ്പരയിലായിരുന്നു ഇന്ത്യക്കെതിരെ പൊരുതിനോക്കാന്‍ ബംഗ്ലാദേശിന് കെല്‍പുണ്ടായിരുന്നത്. എന്നാല്‍ മുന്‍നിര ബൗളര്‍മാരും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വിട്ടുനിന്നിട്ടും പരമ്പര ഇന്ത്യ 2-1 ന് ജയിച്ചു. ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശിന് ആരും സാധ്യതയേ കല്‍പിക്കുന്നില്ല. 

Latest News