Sorry, you need to enable JavaScript to visit this website.

അമിത ഭാരം കയറ്റിയാല്‍ 2000 ദിര്‍ഹം വരെ പിഴ

ദുബായ്- അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ക്ക്  2000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നു അധികൃതര്‍. ചെറുവാഹനങ്ങള്‍ക്കും ഭാരവാഹനങ്ങള്‍ക്കും ഇതു ബാധകമാണ്. അമിതഭാരവും അമിതവേഗവും പ്രധാന അപകട കാരണങ്ങളാണെന്നും ഫെഡറല്‍ ട്രാഫിക് അതോറിറ്റി (എഫ്.ടി.എ) വ്യക്തമാക്കി.
അനുവദനീയമായതിലും അധികം ഭാരം കയറ്റുകയോ വേഗം കൂട്ടുകയോ ചെയ്താല്‍ വളവുകളില്‍ നിയന്ത്രണം നഷ്ടപ്പെട്ടു വാഹന മറിയാന്‍ സാധ്യതയുണ്ട്. വാഹനങ്ങളില്‍നിന്നു സാധനങ്ങള്‍ താഴെ വീഴുന്നത് പിന്നില്‍ വരുന്ന വാഹനങ്ങള്‍ക്കും ഭീഷണിയാണ്. മറ്റു വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും അപകടമുണ്ടാക്കിയാല്‍ 2,000 ദിര്‍ഹം പിഴ ഒടുക്കേണ്ടിവരും. അമിത ഭാരമുള്ള വാഹനങ്ങള്‍ ഓടിയതുകൊണ്ടോ സാധനങ്ങള്‍ താഴെ വീണോ റോഡിനു കേടുപാടുണ്ടായാലും ഇതേ തുക പിഴ നല്‍കണം. ചട്ടപ്രകാരമല്ലാതെ സാധനങ്ങള്‍ കയറ്റുകയോ ഇറക്കുകയോ ചെയ്താല്‍ ആയിരം ദിര്‍ഹവും
മറ്റുള്ളവര്‍ക്ക് ഭീഷണിയാകും വിധം ചെറുവാഹനങ്ങളില്‍ അമിത ഭാരം കയറ്റിയാല്‍ 500 ദിര്‍ഹവുമാണ് പിഴ. ഇതിനൊപ്പം ബ്ലാക്ക് പോയന്റുകളും ലഭിക്കും.

 

Latest News