Sorry, you need to enable JavaScript to visit this website.

പുലിമുരുകനാകാൻ സൽമാൻ ഖാൻ

മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ബസ്റ്റർ വിജയങ്ങളിലൊന്നാണ് മോഹൻലാൽ നായകനായ പുലിമുരുകൻ. 2016 ഒക്ടോബർ 7ന് റിലീസ് ചെയ്ത ചിത്രം 100 കോടി ക്ലബ്ബിലെത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതായി വാർത്തകൾ വന്നിരുന്നെങ്കിലും ഒന്നിനും സ്ഥിരീകരണമില്ലായിരുന്നു. എന്നാലിപ്പോൾ പുലിമുരുകൻ ബോളിവുഡിൽ റീമേക്ക് ചെയ്യുന്നുവെന്നാണ് വിവരം. സൽമാൻ ഖാനാവും പുലിമുരുകനായി എത്തുകയെന്നും റിപ്പോർട്ടുണ്ട്. പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിക്കാണ് പുലിമുരുകന്റെ റീമേക്ക് അവകാശങ്ങൾ ലഭിച്ചിരിക്കുന്നത്.
ഹൃത്വിക് റോഷനെ നായകനാക്കി പുലിമുരുകൻ നിർമ്മിക്കാനായിരുന്നു സഞ്ജയ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ മറ്റ് കാരണങ്ങളാൽ അവസാന നിമിഷം ഹൃത്വിക് പിന്മാറി. ഇതേ തുടർന്നാണ് സൽമാൻ ഖാനിലേക്ക് സംവിധായകൻ തിരിഞ്ഞത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകനും അണിയറ പ്രവർത്തകരും.

 

Latest News