Sorry, you need to enable JavaScript to visit this website.

സൗദി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കിയില്ലെങ്കില്‍ 2000 റിയാല്‍വരെ പിഴ

റിയാദ് - കാലാവധി അവസാനിച്ച് 60 ദിവസം പിന്നിട്ട ഡ്രൈവിംഗ് ലൈസൻസുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. കാലാവധി അവസാനിച്ച് 60 ദിവസം പിന്നിട്ടാൽ ഡ്രൈവർമാരെ ലൈസൻസ് കൈവശമില്ലാത്തവരായി പരിഗണിച്ച് പിഴ ചുമത്തും. ഇത്തരം നിയമലംഘനങ്ങൾക്ക് 1,000 റിയാൽ മുതൽ 2,000 റിയാൽ വരെയാണ് പിഴ. 
ലൈസൻസ് ലഭിക്കുന്നതിനു മുമ്പായി വാഹനമോടിക്കൽ, ലൈസൻസ് പിൻവലിച്ചശേഷം വാഹനമോടിക്കൽ, വാഹനത്തിന്റെ വലിപ്പത്തിനും ഉപയോഗ ഇനത്തിനും നിരക്കാത്ത ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കൽ, റെയിൽ പാളത്തിൽ വാഹനം നിർത്തൽ, ബ്രേയ്ക്കുകൾ, ലൈറ്റുകൾ പോലെയുള്ള അടിസ്ഥാന സജ്ജീകരണങ്ങളില്ലാതെ വാഹനമോടിക്കൽ, വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിക്കൽ എന്നീ നിയമലംഘനങ്ങൾക്ക് ഇതേ പിഴയാണ് ലഭിക്കുക. 

Latest News