അഞ്ച് റണ്‍സിന് നാലു വിക്കറ്റ്,  മിഥുന്‍ കേരളത്തിന്റെ ഹീറോ

തിരുവനന്തപുരം - സെയ്ദ് മുഷ്താഖലി ട്രോഫി ട്വന്റി20 ടൂര്‍ണമെന്റില്‍ കേരളത്തിന് രണ്ടാം ജയം. മണിപ്പൂരിനെ 75 റണ്‍സിന് ആതിഥേയര്‍ തോല്‍പിച്ചു. മണിപ്പൂരിന്റെ ദുര്‍ബലമായ ആക്രമണത്തിനെതിരെ ഒമ്പതിന് 149 റണ്‍സെടുക്കാനേ കേരളത്തിന് സാധിച്ചുള്ളൂ. എങ്കിലും അത് സമര്‍ഥമായി പ്രതിരോധിച്ചു. ഏഴിന് 74 ല്‍ മണിപ്പൂരിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു. നാലോവറില്‍ അഞ്ച് റണ്‍സിന് നാലു വിക്കറ്റെംടുത്ത സുധേഷന്‍ മിഥുനാണ് (4-15-4) ബൗളിംഗില്‍ കേരളത്തിന്റെ ഹീറോ. ബെയ്‌സില്‍ തമ്പി (3-1-9-0), ജലജ് സക്‌സേന (4-0-9-1) എന്നിവരും ഉജ്വലമായി പന്തെറിഞ്ഞു. 
ഒരിക്കല്‍കൂടി സചിന്‍ ബേബിയാണ് (35 പന്തില്‍ 48) കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. ഓപണര്‍ വിഷ്ണു വിനോദും (20 പന്തില്‍ 25) ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയും (24 പന്തില്‍ 29) മികച്ച പിന്തുണ നല്‍കി. തോമസ് മൊയരാംഗ്‌തെമിനും ബി.എസ്. കോ്ന്തുജാമിനും മൂന്നു വീതം വിക്കറ്റ് കിട്ടി. ഓപണര്‍ ബാസിര്‍ റഹ്മാനും (22 പന്തില്‍ 10) ജോണ്‍സണ്‍ സിംഗും (42 പന്തില്‍ 27) സുല്‍ത്താന്‍ കരീമും (19 പന്തില്‍ 11) സോമോര്‍ജിത് സലാമുമാണ് (8 പന്തില്‍ 12 നോട്ടൗട്ട്) മണിപ്പൂര്‍ ഇന്നിംഗ്‌സില്‍ രണ്ടക്കത്തിലെത്തിയത്. 


 

Latest News