Sorry, you need to enable JavaScript to visit this website.

സൗദി പ്രവാസികള്‍ക്ക് ബോര്‍ഡര്‍ നമ്പര്‍ ഇനി അബ്ശിറില്‍ അറിയാം

ജിദ്ദ- സൗദി അറേബ്യയിലുള്ള പ്രവാസികള്‍ക്ക് ഇനി തങ്ങളുടെ ബോര്‍ഡര്‍ നമ്പര്‍ ഓണ്‍ലൈനില്‍ അറിയാം. ജവാസാത്ത് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പര്‍ അറിയാനുള്ള സൗകര്യം ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന അബ്ശിറിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ വിസയില്‍ സൗദി അറേബ്യയില്‍ പ്രവേശിക്കുന്ന ഓരോ വിദേശിക്കും നല്‍കുന്ന പത്തക്ക നമ്പറാണ് ബോര്‍ഡര്‍ നമ്പര്‍. ഇതുവരെ ജവാസാത്ത് ഉദ്യോഗസ്ഥര്‍ പാസ്‌പോര്‍ട്ടുകളില്‍ എഴുതി രേഖപ്പെടുത്തുകയാണ് ചെയ്തിരുന്നത്.

അബ്ശിര്‍ സൈറ്റ് ലോഗ്-ഇന്‍ ചെയ്താല്‍ ബോര്‍ഡര്‍ നമ്പര്‍ അറിയാന്‍ കഴിയും.
പബ്ലിക് സര്‍വീസസില്‍ വലതു ഭാഗത്തായി ക്വറി ബോര്‍ഡര്‍ നമ്പര്‍ എന്നു കാണാം. ഇവിടെ ക്ലിക്ക് ചെയ്താല്‍ ജി.സി.സി സിറ്റിസണ്‍, നോണ്‍ ജി.സി.സി സിറ്റിസണ്‍ എന്നിവയില്‍ നോണ്‍ ജി.സി.സി സിറ്റിസണ്‍ സെലക്ട് ചെയ്യണം.

തുടര്‍ന്ന് വിസാ നമ്പറും വിസ ഇഷ്യൂ ചെയ്ത തീയതിയുമാണ് ചേര്‍ക്കേണ്ടത്. ഇമേജ് കോഡ് കൂടി എന്റര്‍ ചെയ്താല്‍ ബോര്‍ഡര്‍ നമ്പര്‍ ലഭിക്കും.

 

 

Latest News