ഷാര്‍ജ- കനത്ത കാറ്റില്‍ പാരഷൂട്ടിന്റെ ചരട് പൊട്ടി താഴെക്ക് പതിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. യു.എ.ഇയില്‍ പരക്കെ മഴയും കാറ്റുമുണ്ട്.
തുടര്‍ച്ചയായി മഴ പെയ്തതോടെ യു.എ.ഇയില്‍ തണുപ്പ് തുടങ്ങിയിട്ടുണ്ട്.
കടല്‍ത്തീരങ്ങളില്‍ പോകുന്നതും കടലിലിറങ്ങുന്നതും ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.
പാരഷൂട്ടില്‍നിന്ന് വീണ് പരിക്കേറ്റവരെ ഖോര്‍ഫക്കാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.






