സക്കറിയക്ക് ചിരന്തന പുരസ്‌കാരം

ദുബായ്- പ്രമുഖ സാഹിത്യകാരന്‍ സക്കറിയക്ക് ചിരന്തന സാഹിത്യ പുരസ്‌കാരം. സ്വദേശി കവിയും അറബ് സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഹാമദ് അല്‍ ബലൂഷിയും സക്കറിയക്കൊപ്പം വിശിഷ്ട വ്യക്തിത്വ പുരസ്‌കാരം നേടി.
2018 ല്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ സലിം അയ്യനേത്തിന്റെ 'ബ്രാഹ്മിണ്‍ മൊഹല്ല'(നോവല്‍), സബീന എം. സാലിയുടെ 'രാത്രിവേര്'(ചെറുകഥ), സഹര്‍ അഹമ്മദിന്റെ 'പൂക്കാതെ പോയ വസന്തം'(കവിത), എം.സി.എ. നാസറിന്റെ 'പുറവാസം' (ലേഖനം), 'ഭൂട്ടാന്‍  ലോകത്തിന്റെ ഹാപ്പിലാന്‍ഡ് (യാത്രാവിവരണം) എന്നീ കൃതികള്‍ പുരസ്‌കാരം നേടി.
ഈ മാസം 22 ന് വൈകിട്ട് ഏഴിന് ദുബായ് എയര്‍പോര്‍ട്ട് റോഡിലെ ഫ്‌ളോറ ഇന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് യു.എ.ഇ എക്‌സ്‌ചേഞ്ച് മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ കെ.കെ. മൊയ്തീന്‍ കോയ, ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ അറിയിച്ചു.

 

Latest News