Sorry, you need to enable JavaScript to visit this website.

എട്ടും ജയിച്ച് ഓസീസ്, ഓസീസിനെ കടന്ന് ഇന്ത്യ

പെര്‍ത്ത് - ഈ വര്‍ഷം ട്വന്റി20 മത്സരങ്ങളില്‍ പരാജയമില്ലാതെ ഓസ്‌ട്രേലിയയുടെ കുതിപ്പ്. പാക്കിസ്ഥാനെതിരായ മൂന്നാം ട്വന്റി20 പത്തു വിക്കറ്റിന് ജയിച്ച അവര്‍ മൂന്നു മത്സര പരമ്പര 2-0 ന് സ്വന്തമാക്കി. ആദ്യ കളി മഴ കാരണം ഉപേക്ഷിച്ചിരുന്നു. പാക്കിസ്ഥാനെ എട്ടിന് 106 ലൊതുക്കിയ ആതിഥേയര്‍ 45 പന്ത് ശേഷിക്കെ വിക്കറ്റ് പോവാതെ ലക്ഷ്യം കണ്ടു. ഡേവിഡ് വാണറും (48 നോട്ടൗട്ട്) ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ചും (52 നോട്ടൗട്ട്) ദൗത്യം പൂര്‍ത്തിയാക്കി. 
ഓസീസ് പെയ്‌സാക്രമണത്തിനു മുന്നില്‍ പാക്കിസ്ഥാന്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഇഫ്തിഖാര്‍ അഹ്മദാണ് (37 പന്തില്‍ 45) ടീം ടോട്ടലിന്റെ പകുതിയോളം സ്‌കോര്‍ ചെയ്തത്. ഇഫ്തിഖാറിനെ കൂടാതെ രണ്ടക്കത്തിലെത്തിയത് ഓപണര്‍ ഇമാമുല്‍ ഹഖ് (14) മാത്രം. മിച്ചല്‍ സ്റ്റാര്‍ക്കും (4-0-29-2) ഷോണ്‍ ആബട്ടും (4-0-14-2) കെയ്ന്‍ റിച്ചാഡ്‌സനും (4-0-18-3) പാക്കിസ്ഥാനെ വിറപ്പിച്ചുവിട്ടു. ഈ വര്‍ഷം കളിച്ച എട്ട് ട്വന്റി20 മത്സരങ്ങളും ഓസീസ് ജയിച്ചു.  എന്നാല്‍ തുടര്‍ച്ചയായ വിജയകരമായ ചെയ്‌സുകളുടെ എണ്ണത്തില്‍ ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡ് ഇന്ത്യ മറികടന്നു. ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തോടെ ഇന്ത്യ 41 ട്വന്റി20 കള്‍ ചെയ്‌സ് ചെയ്തു ജയിച്ചു. 61 ചെയ്‌സുകളിലാണ് ഇന്ത്യയുടെ 41 വിജയം. ഓസീസിനെക്കാള്‍ മികച്ച റെക്കോര്‍ഡാണ് ഇത്. ഓസീസിന് 69 ചെയ്‌സുകളിലാണ് 40 വിജയം നേടാനായത്. 

Latest News