ന്യൂദല്‍ഹി - കഴിഞ്ഞ വര്‍ഷം വിജയകരമായി ഹോക്കി ലോകകപ്പ് നടത്തിയ ഇന്ത്യയിലേക്ക് ടൂര്‍ണമെന്റ് അഞ്ചു വര്‍ഷത്തിനകം വീണ്ടും വിരുന്നെത്തും. 2023 ലെ ലോകകപ്പിന് ഇന്ത്യ വേദിയാവും. തുടര്‍ച്ചയായി രണ്ട് ലോകകപ്പ് നടത്തുന്ന ആദ്യ രാജ്യമാവും ഇന്ത്യ. 2022 ലെ വനിതാ ലോകകപ്പ് സ്‌പെയിനും നെതര്‍ലാന്റ്‌സും സംയുക്തമായി സംഘടിപ്പിക്കും.
പുരുഷ ലോകകപ്പ് 2023 ജനുവരി 13 മുതല്‍ 29 വരെയും വനിതാ ലോകകപ്പ് 2022 ജുലൈ ഒന്ന് മുതല്‍ 17 വരെയുമാണ്. ഇന്ത്യക്കു പുറമെ ബെല്‍ജിയം, മലേഷ്യ എന്നീ രാജ്യങ്ങളും ലോകകപ്പിനായി രംഗത്തുണ്ടായിരുന്നു.






