Sorry, you need to enable JavaScript to visit this website.

വിസക്കച്ചവടക്കാര്‍ക്ക് പിഴ ഇരട്ടിയാക്കാന്‍ ശുപാര്‍ശ

കുവൈത്ത് സിറ്റി- വിസക്കച്ചവടക്കാര്‍ക്ക് ആറ് മാസം തടവും 4000 ദിനാര്‍ പിഴയും ശിക്ഷ വിധിക്കണമെന്ന് ജനസംഖ്യാ നിര്‍ണയ സമിതി. ജനസംഖ്യാ അസന്തുലനം ഇല്ലായ്മ ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആസൂത്രണ മന്ത്രി മറിയം അല്‍ അഖീല്‍ നിയോഗിച്ചതാണ് സമിതി. നിലവിലുള്ളതിന്റെ ഇരട്ടിയാണ് സമിതി ശുപാര്‍ശ ചെയ്ത പിഴ.
നിയമലംഘനത്തിനു നോട്ടീസ് നല്‍കിയ സ്ഥാപനങ്ങള്‍ ഒരുവര്‍ഷത്തിനകം പ്രവര്‍ത്തനങ്ങള്‍ നിയമവിധേയമാക്കിയില്ലെങ്കില്‍ ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും സമിതി ശുപാര്‍ശ ചെയ്തു.
സ്വദേശികള്‍ക്ക് തൊഴില്‍ മേഖലയിലെ യഥാര്‍ഥ അവസരങ്ങള്‍ കണ്ടെത്തുന്നതിന് കൃത്യമായ പരിശോധന, വ്യാജ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എന്നിവയും ശുപാര്‍ശയിലുണ്ട്.

 

Latest News