അജ്മീര്‍-മകന്‍ യുഗിനോടൊപ്പം അജ്മീര്‍ ദര്‍ഗയിലെത്തിയ നടന്‍ അജയ് ദേവ്ഗണ്‍ ആരാധാകര്‍ക്കിടയില്‍ വീര്‍പ്പുമുട്ടി. ദര്‍ഗയില്‍വരുന്നെന്നറിഞ്ഞ് തടിച്ചുകൂടിയവര്‍ക്കിടയില്‍ നടന്‍ വീര്‍പ്പുമുട്ടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
എല്ലാ വര്‍ഷവും അജ്മീര്‍ ശരീഫ് ദര്‍ഗ നടന്‍ അജയ് ദേവ്ഗണ്‍ സന്ദര്‍ശിക്കാറുണ്ട്. ഇത്തവണ ടൊപ്പം മകന്‍ യുഗ് ദേവ്ഗണു ഉണ്ടായിരുന്നു.
ജനക്കൂട്ടത്തിനിടയില്‍ നിന്ന് പുറത്തുകടക്കാന്‍ അജയ് ദേവ്ഗണും യുഗും ശരിക്കും പാടുപെട്ടു.
2019 അജയ് ദേവ്ഗണ് വിജയകരമായ വര്‍ഷമായിരുന്നു. ടോട്ടല്‍ ധമാല്‍, ദി ദി പ്യാര്‍ ദേ എന്നീ രണ്ട് റിലീസുകള്‍ ബോക്‌സോഫീസില്‍ മികച്ച വിജയമാണ് നേടിയത്. രണ്ട് ചിത്രങ്ങളും റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി രൂപ നേടി.