അബുദാബി- യു.എ.ഇയുടെ മൊത്തം വ്യാപാരത്തിന്റെ 25 ശതമാനം പുനര്കയറ്റുമതിയാണെന്ന് ഫെഡറല്‍ കോംപറ്റിറ്റീവ്നസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി അറിയിച്ചു. ഈ വര്‍ഷം ഇതുവരെ മൊത്തം 4.141 കോടി ദിര്‍ഹത്തിന്റെ വ്യാപാരം നടന്നപ്പോള്‍ അതില്‍ 1.046 ട്രില്യണ്‍ ദിര്‍ഹമിന്റെ ഉല്പന്നങ്ങള് പുനര്‍കയറ്റുമതി ചെയ്തു. രണ്ട് മാസംകൂടി ബാക്കി നില്‍ക്കെ പുനര്‍കയറ്റുമതി ഇനിയും കൂടുമെന്നാണ് സൂചന.
2018 ല്‍ 1.536 ട്രില്യന്‍ ദിര്‍ഹം മൊത്തം വ്യാപാരത്തില്‍ 28 ശതമാനം അതായത് 43100 കോടിയായിരുന്നു പുനര്‍ കയറ്റുമതി. 2017 ല്‍ 40,000 കോടി ദിര്‍ഹത്തിന്റേയും 2016ല്‍ 21500 കോടി ദിര്‍ഹത്തിന്റെയും പുനര്‍കയറ്റുമതി ചെയ്തിരുന്നു.






