90 ശതമാനം വരെ കിഴിവ്, ദുബായില്‍ സൂപ്പര്‍ സെയ്ല്‍ വരുന്നു

ദുബായ്- അഞ്ഞൂറിലധികം ബ്രാന്റുകള്‍ക്ക് 90 ശതമാനം വരെ കിഴിവ് നല്‍കുന്ന ത്രിദിന സൂപ്പര്‍ സെയ്‌ലിന് (3ഡി.എസ്.എസ്) ദുബായില്‍ വരുന്നു. ഒക്‌ടോബര്‍ 31 വരെ നവംബര്‍ രണ്ട് വരെയാണ് പരിപാടി. ഫാഷന്‍, ബ്യൂട്ടി, സ്വര്‍ണം, വീട്ടുപകരണങ്ങള്‍, ഇലക്‌ട്രോണിക്‌സ്, ആഭരണങ്ങള്‍ എന്നിവയെല്ലാം ദുബായിലെ മാളുകളില്‍ ആദായ വിലയ്ക്ക് വാങ്ങാം.
മെഗാ സെയിലില്‍ 500 ലധികം ബ്രാന്റുകളാണ് രണ്ടായിരത്തോളം ഔട്‌ലറ്റുകളിലായി കിഴിവു നല്‍കുന്നത്. 3 ഡി.എസ്.എസിന്റെ ഏഴാമത് എഡിഷനാണ് ദുബായില്‍ നടക്കാന്‍ പോകുന്നത്.

 

Latest News