ഷാര്‍ജ- രൂക്ഷമായ ഗതാഗത തിരക്കിന് പരിഹാരവുമായി ഷാര്‍ജയില്‍ ആകാശ കാറുകള്‍ വരുന്നു. സ്‌കൈവേ പ്രോജക്ട് എന്ന പേരിട്ട സംവിധാനം പരിചയപ്പെടുത്താനൊരുങ്ങുകയാണ് ഷാര്‍ജ. തൂങ്ങിക്കിടക്കുന്ന റെയില്‍വേ സംവിധാനമാണ് സ്‌കൈവേ പ്രോജക്ട്.
യൂനികാര്‍ എന്നറിയപ്പെടുന്ന തൂങ്ങിക്കിടക്കുന്ന ചെറുകാറുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണ സഞ്ചാരം ഉടന്‍ ആരംഭിക്കാനാണ് നീക്കം. ഷാര്‍ജയില്‍ ഈ സംവിധാനം വികസിപ്പിച്ച സ്ഥലത്തുതന്നെയാണ് പരീക്ഷണയോട്ടത്തിനം സൗകര്യമൊരുക്കുന്നത്. തൂങ്ങിക്കിടക്കുന്ന റെയില്‍ പാളങ്ങള്‍ ഒരുപക്ഷെ ഭാവിയിലെ ഏറ്റവും സ്വീകാര്യതയുള്ള സഞ്ചാരമാര്‍ഗമായി മാറിയേക്കാം.
ചരക്കുനീക്കത്തിനും ഇത് സഹായകമാകുമെന്നാണ് കരുതുന്നത്. സ്‌കൈവേ പദ്ധതിയുടെ പരീക്ഷണ ഘട്ടത്തിന് കഴിഞ്ഞ ദിവസം ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സാക്ഷിയായി. ഷാര്‍ജ റിസര്‍ച്ച്, ടെക്‌നോളജി ആന്റ് ഇന്നവേഷന്‍ പാര്‍ക്ക് ആണ് സംരംഭത്തിന് പിന്നില്‍.