സുരക്ഷിത ക്രോസിംഗിന് ത്രീഡി വഴിയൊരുക്കി അബുദാബി

അബുദാബി- നഗരത്തിനുള്ളിലെ സര്‍വീസ് റോഡുകളിലെ ത്രീഡി ക്രോസിംഗുകള്‍ അബുദാബിയുടെ സ്വന്തം. ചുവപ്പും മഞ്ഞയും നീലയും കറുപ്പും ചാരനിറവും ചേര്‍ന്ന ത്രീഡി ക്രോസിംഗുകളിലൂടെ ആളുകള്‍ക്ക് റോഡുകള്‍ മുറിച്ചുകടക്കാം.
ആളുകള്‍ റോഡ് മുറിച്ചുകടക്കാന്‍ സാധ്യത കൂടുതലുള്ള ഭാഗങ്ങളിലാണ് ഈ നടവഴികളുള്ളത്. വാഹനങ്ങള്‍ക്ക് വളരെ ദൂരെനിന്നുതന്നെ റോഡിലെ ഈ അറിയിപ്പ് മനസിലാക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ദൂരെനിന്ന് നോക്കിയാല്‍ ചുവപ്പും മഞ്ഞയും നിറത്തിലുള്ള ചെറിയ ബ്ലോക്കുകള്‍ റോഡിന് കുറുകെ നിരത്തിയിട്ടതായാണ് തോന്നുക. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ അമിത വേഗം ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. റോഡിന് അടുത്തെത്തിയാലാണ് ത്രീഡി അടയാളമാണിതെന്ന് മനസിലാവുക. രാത്രിയില്‍ വാഹനങ്ങളുടെ വെളിച്ചത്തില്‍ തിളങ്ങി ഉയര്‍ന്ന് നില്‍ക്കുന്ന പ്രതീതിയാണ്.
വരുംനാളുകളില്‍ കൂടുതല്‍ സര്‍വീസ് റോഡുകളിലേക്ക് മുനിസിപ്പാലിറ്റിയുടെ ത്രീഡി നടവഴികള്‍ വന്നേക്കും.

 

Latest News