Sorry, you need to enable JavaScript to visit this website.

മദ്യലഹരിയിൽ അപകടമുണ്ടാക്കുന്നവർക്ക് നാലു വർഷം തടവ് ലഭിക്കും

റിയാദ് - മദ്യലഹരിയിൽ ഗുരുതരമായ വാഹനാപകടങ്ങളുണ്ടാക്കുന്നവർക്ക് നാലു വർഷം തടവും രണ്ടു ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ആളുകൾ മരണപ്പെടുന്നതിനും അംഗവൈകല്യം നേരിടുന്നതിനും ഭേദമാകുന്നതിന് പതിനഞ്ചു ദിവസത്തിലധികം എടുക്കുന്ന പരിക്കുകൾ സംഭവിക്കുന്നതിനും ഇടയാക്കും വിധം മദ്യ, മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ചും എതിർ ദിശയിൽ വാഹനമോടിച്ചും റെഡ് സിഗ്നൽ കട്ട് ചെയ്തും വാഹനാപകടമുണ്ടാക്കുന്നവർക്ക് നാലു വർഷം തടവും രണ്ടു ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കും. ഇത്തരം കുറ്റങ്ങൾ അറസ്റ്റ് നിർബന്ധമാക്കുന്ന വലിയ കുറ്റകൃത്യങ്ങളുടെ ഗണത്തിലാണ് പെടുകയെന്നും പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. 

Latest News