Sorry, you need to enable JavaScript to visit this website.

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ഹിലാല്‍ ഫൈനലില്‍

റിയാദ് - സ്പാനിഷ് രോമോഞ്ചം ഷാവി പരിശീലിപ്പിക്കുന്ന ഖത്തറിലെ അല്‍സദ്ദിനെ തോല്‍പിച്ച് സൗദി അറേബ്യയിലെ അല്‍ഹിലാല്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ സ്ഥാനം പിടിച്ചു. റിയാദില്‍ നടന്ന രണ്ടാം പാദ സെമി ഫൈനലില്‍ സദ്ദ് 4-2 ന് ജയിച്ചെങ്കിലും ആദ്യ പാദത്തിലെ 4-1 വിജയം ഹിലാലിനെ തുണച്ചു. മൊത്തം 6-5 നാണ് ഹിലാലിന്റെ ജയം.
രണ്ടാം പാദത്തില്‍ സാലിം അല്‍ദോസരിയിലൂടെ ഹിലാലാണ് ലീഡ് നേടിയത്, പതിമൂന്നാം മിനിറ്റില്‍. എന്നാല്‍ 17, 19, 20 മിനിറ്റുകളിലായി സദ്ദ് മൂന്നു തവണ നിറയൊഴിച്ചു. പെനാല്‍ട്ടിയില്‍ നിന്ന് അക്രം ഹസന്‍ അഫീഫും തേഹീ നാമും ഹസന്‍ അല്‍ഹൈദോസും വല കുലുക്കി. ഇരുപത്തഞ്ചാം മിനിറ്റില്‍ ബഫെതിംബി ഗോമിസിലൂടെ ഹിലാല്‍ ഒരു ഗോള്‍ കൂടി നേടി. ഇഞ്ചുറി ടൈമിലായിരുന്നു സദ്ദിന്റെ നാലാം ഗോള്‍. ഗ്വാംഗ്ഷു എവര്‍ഗ്രാന്‍ഡെ (ചൈന)-ഉറാവ റെഡ് ഡയമണ്ട്‌സ് (ജപ്പാന്‍) സെമിയിലെ വിജയികളെ അല്‍ഹിലാല്‍ ഫൈനലില്‍ നേരിടും. ആദ്യ പാദത്തില്‍ ഉറാവ 2-0 ന് ജയിച്ചു.
അതിനിടെ, ഹിലാല്‍-സദ്ദ് സെമി ആദ്യ പാദത്തില്‍ റഫറിയോട് കയര്‍ത്തതിന് നിലവിലെ ഏഷ്യന്‍ പ്ലയര്‍ ഓഫ് ദ ഇയര്‍ സദ്ദിന്റെ അബ്ദുല്‍കരീം ഹസിനെ എ.എഫ്.സി അഞ്ചു മാസത്തേക്ക് സസ്‌പെന്റ് ചെയ്തു. അടുത്ത വര്‍ഷം മാര്‍ച്ച് 20 വരെ ലെഫ്റ്റ് ബാക്കിന് കളിക്കാനാവില്ല. 

Latest News