Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ കാറുകളിൽ കർട്ടൻ തൂക്കിയാൽ പിഴ

റിയാദ്- കാറുകളിലും മറ്റു വാഹനങ്ങളിലും കർട്ടൻ തൂക്കുന്നത് നിയമ ലംഘനമാണെന്നും ഇതിന് പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. പകൽ സമയത്ത് കാറുകളുടെ വശങ്ങളിലെ ചില്ലുകളിൽ കർട്ടൻ തൂക്കുന്നത് പിഴ ലഭിക്കുന്ന നിയമ ലംഘനമാണോയെന്ന ഡ്രൈവർമാരിൽ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.

കാഴ്ചക്ക് പ്രതിബന്ധം സൃഷ്ടിക്കുന്ന നിലക്ക് വാഹനത്തിനകത്തോ പുറത്തോ കർട്ടൻ അടക്കമുള്ള മറകൾ സ്ഥാപിക്കുന്നത് 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ലഭിക്കുന്ന നിയമ ലംഘനമാണ്. ബന്ധപ്പെട്ട വകുപ്പിൽ നിന്ന് മുൻകൂട്ടി അനുമതി നേടാതെ വാഹനങ്ങളുടെ നിറങ്ങളിലോ അടയാളങ്ങളിലോ മാറ്റങ്ങൾ വരുത്തുന്നതും ഭാരവും വലിപ്പവും വർധിക്കുന്നതിലേക്ക് നയിക്കുന്ന നിലക്ക് അടിസ്ഥാന സജ്ജീകരണങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനും വിലക്കുണ്ടെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. 


വാഹനങ്ങളിൽ എന്തെങ്കിലും വിധത്തിലുള്ള മാറ്റങ്ങൾ വരുത്തുന്നതിന് ആഗ്രഹിക്കുന്ന പക്ഷം ഇതിനുള്ള അപേക്ഷകൾ ഉടമകൾ നൽകണം. വരുത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ സൗദി ട്രാഫിക് നിയമത്തിന് നിരക്കുന്നതായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മാറ്റങ്ങൾ വരുത്തുന്നതിനുള്ള സാധ്യത അറിയുന്നതിന് അപേക്ഷകൾ ട്രാഫിക് ഡയറക്ടറേറ്റ് പിന്നീട് സൗദി സ്റ്റാന്റേർഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷന് കൈമാറും. ഇതിനു ശേഷമാണ് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ലൈസൻസ് ട്രാഫിക് ഡയറക്ടറേറ്റ് അനുവദിക്കുക. മാറ്റങ്ങൾ വരുത്തിയ ശേഷം വാഹനങ്ങൾ വാഹന പരിശോധന (മോട്ടോർ വെഹിക്കിൾ പീരിയോഡിക്കൽ ഇൻസ്‌പെക്ഷൻ) പാസാകണമെന്നും വ്യവസ്ഥയുണ്ട്. 

Latest News