Wednesday , November   13, 2019
Wednesday , November   13, 2019

യോഗ്യതാ ചാമ്പ്യന്‍ഷിപ്പിനിടെ യു.എ.ഇ താരത്തെ പുറത്താക്കി

ദുബായ് - ഒരാഴ്ചക്കിടെ നാലാമത്തെ യു.എ.ഇ ക്രിക്കറ്റര്‍ ഒത്തുകളിയുടെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ടു. അബുദാബിയില്‍ അരങ്ങേറുന്ന ട്വന്റി20 ലോകകപ്പ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ യു.എ.ഇയുടെ ആദ്യ രണ്ടു കളികളില്‍ ഓപണ്‍ ചെയ്ത അശ്ഫാഖ് അഹ്മദിനെയാണ് വിലക്കിയത്. ഒമാനോട് തോറ്റ മത്സരത്തില്‍ നാലും അയര്‍ലന്റിനെ അട്ടിമറിച്ച കളിയില്‍ മൂന്നും റണ്‍സാണ് അശ്ഫാഖ് സ്‌കോര്‍ ചെയ്തത്. തിങ്കളാഴ്ച ഹോങ്കോംഗിനെ എട്ടു വിക്കറ്റിന് തോല്‍പിച്ച ടീമില്‍ അശ്ഫാഖിനെ ഉള്‍പെടുത്തിയിരുന്നില്ല.
യു.എ.ഇ ക്രിക്കറ്റ് ബോര്‍ഡ് അടിയന്തരപ്രാധാന്യത്തോടെയാണ് അശ്ഫാഖിനെ സസ്‌പെന്റ് ചെയ്തത്. ഐ.സി.സിയുടെ അഴിമതി വിരുദ്ധ യൂനിറ്റാണ് യു.എ.ഇ ക്രിക്കറ്റിലെ ഒത്തുകളിയെക്കുറിച്ച് അന്വേഷണം നടത്തുന്നത്. 
ക്യാപ്റ്റന്‍ മുഹമ്മദ് നവീദ്, ബാറ്റ്‌സ്മാന്‍ ഷയ്മാന്‍ അന്‍വര്‍, പെയ്‌സ്ബൗളര്‍ ഖദീര്‍ അഹ്മദ് എന്നിവരെ കഴിഞ്ഞ ബുധനാഴ്ച സസ്‌പെന്റ് ചെയ്തിരുന്നു. 

Latest News