മലയാളി ബാലന്‍ കുവൈത്തില്‍ മരിച്ച നിലയില്‍

കുവൈത്ത് സിറ്റി- തിരുവല്ല സ്വദേശിയായ പതിമൂന്നുകാരന്‍ കുവൈത്തിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍. ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും പരേതനായ മജു-വിധു ദമ്പതികളുടെ മകനുമായ മാധവ് മജുവാണ് മരിച്ചത്. തിരുവല്ല പൊടിയാടി മുണ്ടപ്ലാവ് സ്വദേശിയാണ്. പിതാവ് മജു കുവൈത്തില്‍ അപകടത്തിലാണ് മരിച്ചത്. മാതാവ് വിധു ലക്ഷ്മണ്‍ കുവൈത്ത് അദാന്‍ ആശുപത്രി നഴ്‌സാണ്. മാധവിന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 

Latest News