Sorry, you need to enable JavaScript to visit this website.

ദോഹയിൽ മരിച്ച മലയാളികുരുന്നുകൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

ദോഹ- കഴിഞ്ഞ വെളളിയാഴ്ച ഖത്തറിൽ മരിച്ച മലയാളി കുരുന്നുകൾക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞജലി. ഇന്ന് അസർ നമസ്‌കാരാനന്തരം ഖത്തറിലെ അബൂഹമൂർ ഖബർസ്ഥാനിൽ രണ്ട് കുട്ടികളുടെയും മയ്യത്ത് ഖബറടക്കി. മയ്യത്ത് നമസ്‌കാരത്തിലും ഖബറടക്കൽ ചടങ്ങിലും ബന്ധുക്കളും സുഹ്യത്തുക്കളുമുൾപ്പെടെ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു. ഒരേ കുടുംബത്തിലെ രണ്ട് കരുന്നുകളുടെ ഒന്നിച്ചുളള മയ്യത്ത് നമസ്‌കാരത്തിൽ പ്രവാസലോകത്ത് നിന്ന് പങ്കെടുക്കേണ്ടിവന്നത് പ്രവാസ ജീവിതത്തിലെ അപൂർവ്വ അനുഭവമാണെന്നും ഈ മരണം ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തെ ഒന്നടങ്കം വേദനിപ്പിക്കുന്നതാണെന്നും പലരും അനുസ്മരിച്ചു. ഖത്തറിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിൽ നഴ്‌സായി ജോലിചെയ്യുന്ന കോഴിക്കോട് ഫാറൂഖ് സ്വദേശി ചെറയക്കാട് ഹാരിസിന്റെയും സ്വകാര്യആശുപത്രിയിൽ നേഴ്‌സായി ജോലിചെയ്യുന്ന നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂർ ഷമീമയുടെയും മൂന്നര വയസ്സുളള റെഹാൻ ഹാരിസും ഏഴ്്മാസം പ്രയാമായ റിദഹാരിസുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. 
കീടനാശിനിയുടെയോ രാസവസ്തുക്കളുടെയോ സാനിധ്യം മൂലമാണ് കുട്ടികൾക്ക് മരണം സംഭവിച്ചതെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. മരണകാരണങ്ങളെകുറിച്ച് കുട്ടികളെ പ്രവേശിപ്പിച്ച ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ അത്യാഹിത വിഭാഗം നടത്തിയ പരിശോധനയുടെയും പഠനത്തിൻെറയും അടിസ്ഥാനത്തിലാണ് മന്ത്രാലയം പ്രാഥമിക റിപ്പോർട്ട് പുറത്ത് വിട്ടത്. ഇവർ താമസിച്ചിരുന്ന ബിൻമഹമൂദിലെ ഫ്‌ളാറ്റിനോട് ചേർന്ന മറ്റൊരു ഫ്‌ളാറ്റിൽ കീടനാശിനി പ്രയോഗം നടത്തിയിരുന്നു. അതാകാം മരണകാരണമെന്നതാണ് പ്രാഥമിക നിഗമനം. കുട്ടികളിൽ ഭക്ഷ്യവിഷ ബാധയുടെ തെളിവുകൾ ലഭിച്ചില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഭക്ഷ്യവിഷബാധയാണെന്ന പ്രചാരണത്തെ തുടർന്ന് ഇവർ വ്യാഴായ്ച്ച രാത്രി ഭക്ഷണം കഴിച്ച റസ്റ്റോറൻറിൽ ആരോഗ്യമന്ത്രാലയ അധികൃതർ പരിശോധന നടത്തിയിരുന്നു. എന്നാൽ അതിൽ വിഷബാധയുടെ ഒന്നുംകണ്ടെത്തിയില്ലെന്നാണ്ആരോഗ്യമന്ത്രാലയം പുറത്ത്‌വിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്. മരണവിവരമറിഞ്ഞയുടൻ തന്നെ ഷമീമയുടെ പിതാവ് മമ്മൂട്ടി, മാതാവ്ആയിഷ, ഹാരിസിൻെറ മാതാവ് നസീമ, സഹോദരിയുടെ ഭർത്താവ് ആരിഫ്എന്നിവർ ഖത്തറിലെത്തിയിരുന്നു.


 

Latest News