സൗദിയിൽ ഉത്സവ നഗരികളിൽ മാലിന്യം  എറിഞ്ഞാൽ 500 റിയാൽ പിഴ

റിയാദ് - അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന പക്ഷം 500 റിയാൽ പിഴ ഈടാക്കുമെന്ന് റിയാദ് സീസൺ അധികൃതർ മുന്നറിയിപ്പ് നൽകി. ഉത്സവ നഗരികളിൽ നിശ്ചയിച്ച സ്ഥലങ്ങളിൽ അല്ലാതെ മാലിന്യം നിക്ഷേപിക്കുന്നത് കുറ്റകരമാണ്. 


തെറ്റ് ആവർത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇതോടൊപ്പം പൊതുമര്യാദകൾ പാലിക്കാനും ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. 

Latest News