Sorry, you need to enable JavaScript to visit this website.
Sunday , July   05, 2020
Sunday , July   05, 2020

ക്ലാസിക്കൊ മാറ്റി വെക്കാം, മഡ്രീഡില്‍ കളിക്കില്ല -ബാഴ്‌സ

ബാഴ്‌സലോണ - കാറ്റലോണിയ സ്വാതന്ത്ര്യത്തിനായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ പേരില്‍ എല്‍ക്ലാസിക്കൊ മഡ്രീഡിലേക്ക് മാറ്റാനുള്ള നീക്കം ബാഴ്‌സലോണ എതിര്‍ത്തു. ഈ മാസം 26 ന് ബാഴ്‌സലോണയുടെ തട്ടകമായ നൗകാമ്പിലാണ് ബാഴ്‌സലോണയും റയല്‍ മഡ്രീഡും തമ്മിലുള്ള സ്പാനിഷ് ലീഗ് ഫുട്‌ബോള്‍ മത്സരം നടക്കേണ്ടത്. എന്നാല്‍ അന്ന് കാറ്റലോണിയക്കു വേണ്ടി വന്‍ റാലി ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മത്സരം റയലിന്റെ തട്ടകമായ സാന്റിയാഗൊ ബെര്‍ണബാവുവിലേക്ക് മാറ്റണമെന്ന് സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ലാ ലിഗ അധികൃതരോട് നിര്‍ദേശിച്ചിരുന്നു. പകരം റിട്ടേണ്‍ ലെഗ് നൗകാമ്പില്‍ നടത്താമെന്നായിരുന്നു നിര്‍ദേശം.
എന്നാല്‍ മത്സരം നീട്ടിവെക്കുന്നത് അംഗീകരിക്കുമെന്നും എന്നാല്‍ ബെര്‍ണബാവുവിലേക്ക് മാറ്റാനുള്ള ശ്രമം സമ്മതിക്കില്ലെന്നും ബാഴ്‌സലോണ വ്യക്തമാക്കി. 
തൊട്ടുമുമ്പ് ചാമ്പ്യന്‍സ് ലീഗില്‍ പ്രാഗില്‍ സ്ലാവിയയെ നേരിടേണ്ടതിനാല്‍ ക്ലാസിക്കോക്കായി മഡ്രീഡിലേക്ക് സഞ്ചരിക്കുന്നത് കളിക്കാരെ തളര്‍ത്തുമെന്നാണ ബാഴ്‌സലോണയുടെ ആശങ്ക. 

 
 

Latest News