Sorry, you need to enable JavaScript to visit this website.

യു.എ.ഇ നായകന്‍ ഒത്തുകളിക്കുരുക്കില്‍

ദുബായ് - ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ യോഗ്യതാ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കാനിരിക്കെ മൂന്ന് യു.എ.ഇ കളിക്കാര്‍ക്ക് ഒത്തുകളിയുടെ പേരില്‍ സസ്‌പെന്‍ഷന്‍. ക്യാപ്റ്റന്‍ മുഹമ്മദ് നവീദ്, സീനിയര്‍ താരം ഷയ്മാന്‍ അന്‍വര്‍, ഖദീര്‍ അഹ്മദ് എന്നിവരാണ് സസ്‌പെന്റ് ചെയ്യപ്പെട്ടത്. ടൂര്‍ണമെന്റില്‍ വിജയകരമായി ഒത്തുകളിച്ചാല്‍ നവീദിനും ഷയ്മാനും 2.72 ലക്ഷം ഡോളര്‍ ലഭിക്കുമായിരുന്നുവെന്ന് ഐ.സി.സി വെളിപ്പെടുത്തി. യോഗ്യതാ റൗണ്ടിലെ നാലു മത്സരങ്ങളില്‍ മൂന്നിലും ഒത്തുകളിക്കാരനായിരുന്നു ഇവരുടെ പദ്ധതി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ സിംബാബവെ പര്യടനം മുതല്‍ ഇരുവരെയും ഐ.സി.സിയുടെ അഴിമതി വിരുദ്ധ യൂനിറ്റ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിനം യു.എ.ഇ അബുദാബിയില്‍ ഒമാനെ നേരിടുകയാണ്. 
ഇരുവരും ഇന്ത്യക്കാരനായ വാതുവെപ്പുകാരന്‍ മഹര്‍ദീപ് ഛായകറുമായാണ് സഹകരിച്ചിരുന്നത്. അജ്മാന്‍ ക്രിക്കറ്റുമായി അടുത്ത ബന്ധമുള്ളയാളാണ് മഹര്‍ദീപ്. ഒത്തുകളിക്കാര്‍ സമീപിച്ചത് അധികൃതരെ അറിയിക്കാതിരുന്നതാണ് തന്റെ തെറ്റെന്ന് മുപ്പത്തിരണ്ടുകാരനായ നവീദ് പറഞ്ഞു. 

Latest News