മാര്‍ക്‌റമിന് കളിക്കാനാവില്ല, 'ഉറച്ച പ്രതലത്തി'ന് പഴി 

റാഞ്ചി - ദക്ഷിണാഫ്രിക്കന്‍ ഓപണര്‍ അയ്ദന്‍ മാര്‍ക്‌റം ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കില്ല. ഉറച്ച പ്രതലത്തില്‍ ഇടിച്ചതിനെത്തുടര്‍ന്ന് കണങ്കൈക്ക് പരിക്കേറ്റുവെന്നാണ് മാര്‍ക്‌റമിന്റെ അസാന്നിധ്യത്തിന് ദക്ഷിണാഫ്രിക്കന്‍ ടീം ഇറക്കിയ പത്രക്കുറിപ്പില്‍ കാരണം പറയുന്നത്. പൂനെയിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലും പൂജ്യത്തിന് പുറത്തായ രോഷത്തില്‍ ഇടിച്ചതാണ് മാര്‍ക്‌റമിന് പരിക്കേല്‍ക്കാന്‍ കാരണം. രണ്ട് ഇന്നിംഗ്‌സിലും നേരിട്ട രണ്ടാമത്തെ പന്തില്‍ മാര്‍ക്‌റം പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ മാര്‍ക്‌റം എല്‍.ബിയല്ലെന്നാണ് റീപ്ലേയില്‍ തെളിഞ്ഞത്. എ്ന്നാല്‍ ഡി.ആര്‍.എസ് അപ്പീല്‍ ചെയ്യാതെ ക്രീസ് വിട്ടത് വന്‍ അബദ്ധമായി. 
സന്നാഹ മത്സരങ്ങളില്‍ രണ്ട് ഉജ്വല സെഞ്ചുറിയുമായാണ് മാര്‍ക്‌റം ടെസ്റ്റ് പരമ്പരക്ക് ഒരുങ്ങിയത്. എന്നാല്‍ വന്‍ പരാജയമായി. ആദ്യ ടെസ്റ്റില്‍ 5, 39 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. 

Latest News