Sorry, you need to enable JavaScript to visit this website.
Wednesday , June   03, 2020
Wednesday , June   03, 2020

ആ ചോദ്യത്തിനുത്തരം  പ്രധാനമന്ത്രി പറയട്ടെ -സൗരവ്

കൊല്‍ക്കത്ത - ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം എന്ന് പുനഃസ്ഥാപിക്കുമെന്ന ചോദ്യത്തിന് ഉത്തരം പറയില്ലെന്ന് നിയുക്ത ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇരു രാജ്യങ്ങൡലെയും പ്രധാനമന്ത്രിമാരാണ് അതിന് മറുപടി നല്‍കേണ്ടതെന്ന് സൗരവ് വ്യക്തമാക്കി. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അവരുടെ ക്രിക്കറ്റ് ബോര്‍ഡിന്റെ രക്ഷാധികാരി കൂടിയാണ്. 
2004 ല്‍ പാക്കിസ്ഥാനിലേക്കുള്ള ചരിത്ര പര്യടനത്തില്‍ ഇന്ത്യയെ നയിച്ചത് സൗരവ് ഗാംഗുലിയായിരുന്നു. 1999 ലെ കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ഇന്ത്യയുടെ പ്രഥമ പാക്കിസ്ഥാന്‍ പര്യടനമായിരുന്നു അത്. 15 വര്‍ഷത്തിനു ശേഷമായിരുന്നു ഇന്ത്യന്‍ ടീം അത്തവണ പാക്കിസ്ഥാനിലെത്തിയത്. ഇന്ത്യയും പാക്കിസ്ഥാനും അവസാനം പരമ്പര കളിച്ചത് 2012 ലാണ്. ഇന്ത്യയില്‍ പാക്കിസ്ഥാന്‍ ടീം രണ്ട് ട്വന്റി20 യും മൂന്ന് ഏകദിനങ്ങളും കളിച്ചു. 
 

Latest News