സൗദിയിൽ തൊഴിലാളികൾക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന നിലയിൽ തൊഴിൽ നിയമത്തിൽ 38 ഭേദഗതികൾ വരുത്തി അടുത്ത കാലത്ത് പരിഷ്‌കരിച്ചിരുന്നു. പഴയ നിയമത്തിലെ വിള്ളലുകൾ പരിഹരിക്കുന്നതിനാണ് നിയമം പരിഷ്‌കരിച്ചത്. ഭേദഗതി ചെയ്ത നിയമത്തിൽ പ്രൊബേഷൻ കാലം 180 ദിവസമായി വർധിപ്പിച്ചിട്ടുണ്ട്. 90 ദിവസമായിരുന്നു ഇതുവരെ പ്രൊബേഷൻ കാലം.






