രൂപയുടെ വിലയിടിഞ്ഞു; ദിര്‍ഹത്തിന് 19.43 രൂപ

ദുബായ്- ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഈയവസരം ഉപയോഗപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് പ്രവാസികള്‍. എന്നാല്‍ ശമ്പള കാലമല്ലാത്തതിനാല്‍ പലരുടേയും മോഹങ്ങള്‍ക്ക് തിരിച്ചടിയായി.
ഒരു ദിര്‍ഹത്തിന് 19.43 രൂപയായിരുന്നു ചൊവ്വാഴ്ച വൈകിട്ടത്തെ നിരക്ക്. 51.46 ദിര്‍ഹം അയച്ചാല്‍ 1,000 രൂപ നാട്ടിലെത്തും.  വിവിധ എക്‌സ്‌ചേഞ്ചുകളില്‍ നിരക്കില്‍ നേരിയ വ്യത്യാസമുണ്ട്. നിരക്കിലെ വ്യത്യാസംമൂലം മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ പണമയക്കാനെത്തിയതായി മണി എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News