മഹിമ യാത്രയായി, പിറന്നാള്‍ ദിനത്തില്‍

ദുബായ്- അബൂദബി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി മഹിമ സൂസന്‍ ഷാജി (12) പിറന്നാള്‍ ദിവസം നിര്യാതയായി. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശി ഷാജി ചാക്കോയുടെയും സൂസന്‍ ഷാജിയുടെയും മകളാണ്. കുറച്ചുകാലമായി അസുഖബാധിതയായിരുന്നു.
പന്ത്രണ്ടാം പിറന്നാള്‍ ദിവസമായിരുന്ന ചൊവ്വാഴ്ച അല്‍ഐനിലെ തവാം ആശുപത്രിയില്‍ വെച്ചാണ് മരണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കൊട്ടാരക്കര സെന്റ് ജോര്‍ജ് യാക്കോബായാ സിറിയന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

 

Latest News