കേരളാ പുലികള്‍ എലികളായി മാറി

ബംഗളൂരു - വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗോവക്കെതിരെ റെക്കോര്‍ഡുകള്‍ കടപുഴക്കിയ സഞ്ജു സാംസണും കേരളവും മുംബൈക്കെതിരെ പരാജയപ്പെട്ടു. ഗോവക്കെതിരെ കഴിഞ്ഞ ദിവസം ഇരട്ട സെഞ്ചുറിയടിച്ച സഞ്ജുവിന് 15 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സെഞ്ചുറിയടിക്കുകയും സഞ്ജുവിനൊപ്പം റെക്കോര്‍ഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്ത സചിന്‍ ബേബി എട്ട് റണ്‍സിന് പുറത്തായി. കേരളത്തിന് 199 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പത്താമനായി ഇറങ്ങിയ എം.ഡി നിധീഷും (40) ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയുമാണ് (43) കാര്യമായി സ്‌കോര്‍ ചെയ്തത്. പന്ത്രണ്ടോവറോളം ശേഷിക്കെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യം കണ്ടു. യശസ്വി ജയ്‌സ്വാള്‍ (122) സെഞ്ചുറി നേടി. ആദിത്യ താരെ 67 റണ്‍സെടുത്തു. 
 

Latest News