ആ നാണക്കേട് ഐ.സി.സി നിര്‍ത്തി 

ദുബായ് - ബൗണ്ടറി എണ്ണി വിജയികളെ നിര്‍ണയിക്കുന്ന രീതി ഐ.സി.സി ഉപേക്ഷിക്കുന്നു. മൂന്നു മാസം മുമ്പ് ലോകകപ്പില്‍ അമ്പതോവറും സൂപ്പര്‍ ഓവറും ടൈ ആയതോടെ ബൗണ്ടറി എണ്ണി ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചത് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. റണ്‍സ് തുല്യമായിട്ടും ബൗണ്ടറി എണ്ണം കുറഞ്ഞതിന്റെ പേരില്‍ മാത്രമാണ് ന്യൂസിലാന്റിന് പരാജയം സമ്മതിക്കേണ്ടി വന്നത്. 
ഇനി ആദ്യ സൂപ്പര്‍ ഓവറും ടൈ ആവുകയാണെങ്കില്‍ വിജയികളെ നിശ്ചയിക്കുന്നതു വരെ സൂപ്പര്‍ ഓവര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും. ഐ.സി.സി ക്രിക്കറ്റ് കമ്മിറ്റിയുടെ നിര്‍ദേശം ചീഫ് എക്‌സിക്യൂട്ടിവുമാരുടെ കമ്മിറ്റി അംഗീകരിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരം ടൈ ആവുകയാണെങ്കില്‍ ഒരു സൂപ്പര്‍ ഓവറേ ഉണ്ടാവൂ. അതും ടൈ ആവുകയാണെങ്കില്‍ പോയന്റ് തുല്യമായി വീതിക്കും

Latest News