Sorry, you need to enable JavaScript to visit this website.

ഐ-ലീഗ് ചരിത്രമാവും, ഐ.എസ്.എല്‍ ഒന്നാം ലീഗ്

ന്യൂദല്‍ഹി - ഐ-ലീഗിനു പകരം ഐ.എസ്.എല്‍ ഇന്ത്യയുടെ പ്രഥമ ലീഗായി മാറും. ഏഷ്യയിലെ മുന്‍നിര ടൂര്‍ണമെന്റായ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ പ്ലേഓഫില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക ഐ.എസ്.എല്‍ ചാമ്പ്യന്മാരായിരിക്കും. ഐ-ലീഗ് ചാമ്പ്യന്മാര്‍ക്ക് രണ്ടാം നിര ടൂര്‍ണമെന്റായ എ.എഫ്.സി കപ്പില്‍ കളിക്കാന്‍ അവസരം കിട്ടും. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 
ക്വാലാലംപൂരില്‍ തിങ്കളാഴ്ച ഐ.എസ്.എല്‍, ഐ-ലീഗ് ക്ലബ്ബുകളുടെ പ്രതിനിധിമാരും എ.ഐ.എഫ്.എഫ്, എ.എഫ.സി ഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമായത്. ഐ.എസ്.എല്ലിന്റെ സംഘാടകരായ എഫ്.എസ്.ഡി.എലിന്റെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.  2019-2020 സീസണ്‍ മുതലാണ് പരിഷ്‌കാരം പ്രാബല്യത്തില്‍ വരിക.
ഐ-ലീഗ് ക്ലബ്ബുകള്‍ക്ക് 2020-21 സീസണ്‍ അവസാനിച്ചാല്‍ ഐ.എസ്.എല്ലിന്റെ ഭാഗമാവാന്‍ അവസരം നല്‍കും. 2022-23 സീസണ്‍ മുതല്‍ ഐ-ലീഗ് ചാമ്പ്യന്മാര്‍ ഐ.എസ്.എല്ലിലേക്ക് സ്ഥാനക്കയറ്റം നേടും. അവര്‍ പങ്കാളിത്ത ഫീസ് നല്‍കേണ്ടി വരില്ല. 2024-25 സീസണ്‍ മുതല്‍ ഐ.എസ്.എല്ലില്‍ സ്ഥാനക്കയറ്റവും തരംതാഴത്തലുമുണ്ടാവും. രണ്ട് ലീഗ് സംവിധാനം ഒഴിവാക്കും. 

Latest News