Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റാകും, അമിത് ഷായുടെ മകൻ സെക്രട്ടറി

ന്യൂദൽഹി- ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി ഇന്ത്യൻ ക്രിക്കറ്റിന്റെ മുൻ നായകൻ സൗരവ് ഗാംഗുലി ചുമതലയേൽക്കും. സമവായത്തിലൂടെയാണ് ഗാംഗുലിക്ക് പ്രസിഡന്റ് പദവിയിലേക്ക് വഴിയൊരുങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ്ഷാ പുതിയ സെക്രട്ടറിയായും നിയമിതനാകും. അരുൺ ധുമാലാണ് പുതിയ ട്രഷറർ. മുൻ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിന്റെ സഹോദരനാണ് ധുമാൽ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി തിങ്കളാഴ്ചയാണെങ്കിലും സമവായത്തിലൂടെയാണ് മുഴുവൻ പേരെയും നിശ്ചയിച്ചത്. 47-കാരനായ ഗാംഗുലി നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ്.
 

Latest News