സൗദിയില്‍ ദിവസം ശരാശരി 245 ലേബര്‍ കേസുകള്‍; ഉടന്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശം

ജിദ്ദ-സൗദിയിലെ ലേബര്‍ കോടതികളിലുള്ള എല്ലാ തൊഴില്‍ കേസുകളും അടിയന്തിരമായി തീര്‍പ്പാക്കാന്‍ നിയമമന്ത്രാലയം നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ദുല്‍ഹജ് മാസത്തില്‍ (ഓഗസ്റ്റ്) മാത്രം രാജ്യത്തെ  
ലേബര്‍ കോടതികളിലും സര്‍ക്യൂട്ടുകളിലും 2,931 കേസുകള്‍ ഫയല്‍ ചെയ്തതായി നീതിന്യായ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ഉക്കാദ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 59 ശതമാനവും വേതനം നല്‍കുന്നതുമായി ബന്ധപ്പെട്ടവയാണ്. ദിവസേന ഫയല്‍ ചെയ്യുന്ന കേസുകളുടെ എണ്ണം 133 നും 358 നും ഇടയിലാണ്. ശരാശരി 245 കേസുകള്‍. ആകെ കേസുകളില്‍ 67 ശതമാനവും റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യകളിലാണ്.

തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനാണ് തൊഴിലാളിയോ തൊഴിലുടമയോ ബന്ധപ്പെട്ട ലേബര്‍ ഓഫീസില്‍  അപേക്ഷ സമര്‍പ്പിക്കുന്നത്. തര്‍ക്കങ്ങളില്‍ ചര്‍ച്ചയിലുടെ ഒത്തുതീര്‍പ്പിലെത്താനുള്ള കാലാവധി 21 ദിവസമാണ്. ഈ കാലയളവ് കഴിഞ്ഞാല്‍, ബന്ധപ്പെട്ട ലേബര്‍ ഓഫീസ് തര്‍ക്കം  ലേബര്‍ കോടതികളിലേക്ക് ഓണ്‍ലൈനായി മാറ്റുന്നു.

വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട കേസുകള്‍ അഞ്ച് ദിവസത്തിനകം പരിഹാരം കണ്ടെത്താന്‍ പ്രത്യേക കമ്മിറ്റിക്കാണ് കൈമാറുക.   ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ പത്ത് ദിവസത്തിനകം  തീരുമാനം പ്രഖ്യാപിക്കാം.  ബന്ധപ്പെട്ട കമ്മിറ്റിക്ക് തീരുമാനത്തിലെത്താന്‍ പരാതി പരാതി ലേബര്‍ കോടതിക്ക് കൈമാറും.

 

Latest News