Sorry, you need to enable JavaScript to visit this website.

നമസ്‌കരിക്കാൻ അംഗശുദ്ധി വരുത്തുന്നതിനിടെ പ്രവാസി മരിച്ചു 

ഹബീബ് റഹ്മാൻ

റാസൽഖൈമ-നമസ്‌കരിക്കാനായി പള്ളിയിൽ അംഗവിശുദ്ധി വരുത്തുന്നതിനിടെ  യുവാവ് ഹൃദയാഘാതംമൂലം മരിച്ചു.  മലപ്പുറം മേൽമുറി മുട്ടിപ്പടി ചാലാട്ടിൽ കള്ളാടിതൊടി ഹബീബ് റഹ്മാനാ(42)ണ് മരിച്ചത്. റാസൽ ഖൈമയിലെ പള്ളിയിൽ വുളു എടുക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് കുട്ടിഹാജി. മാതാവ്. പരേതയായ ആമിന. ഭാര്യ: തസ്്ലീന, മക്കൾ: റിയ ഫാത്തിമ, മുഹമ്മദ് റാദിൻ,റാസിൻ, റിസാ മറിയം. സഹോദരങ്ങൾ: അയമു, കുഞ്ഞിമുഹമ്മദ്, ഗഫൂർ, സൈനുദ്ദീൻ, മുഹമ്മദ് റഫി, മുസ്തഫ കമാൽ, ശറഫുദ്ധീൻ, ശംസുദ്ദീൻ, റുഖിയ,സുബൈദ, സുലൈഖ, മുംതാസ്, ഹഫ്സത്ത്, മറിയം.

Latest News