Sorry, you need to enable JavaScript to visit this website.

ഇംഗ്ലണ്ടിന് ബസ് മിസ്, ക്രിസ്റ്റ്യാനൊ എഴുനൂറിനരികെ

ലണ്ടന്‍ - ചെക് റിപ്പബ്ലിക്കിനെ തോല്‍പിച്ച് യൂറോ 2020 ന് യോഗ്യത നേടാനുള്ള അവസരം ഇംഗ്ലണ്ട് പാഴാക്കി. ഇംഗ്ലണ്ടിന്റെ ഒരു പതിറ്റാണ്ടായുള്ള യോഗ്യതാ റൗണ്ടിലെ അപരാജിത കുതിപ്പിന് ആതിഥേയര്‍ ചെക് വെച്ചു ( 1-2 ).

ഹാരി കെയ്‌നിന്റെ പെനാല്‍ട്ടിയിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തിയെങ്കിലും യാക്കൂബ് ബാബെച്, സാസക് ഒന്ദ്രിസെക് എന്നിവരുടെ കന്നി രാജ്യാന്തര ഗോളുകളിലൂടെ ചെക് തിരിച്ചടിച്ചു.

മാര്‍ച്ചില്‍ റിവേഴ്‌സ് ഫിക്‌സ്ചറില്‍ ചെക്കിനെ 5-0ന് ഇംഗ്ലണ്ട് കശക്കിയിരുന്നു. ഇംഗ്ലണ്ട് അവസാനം യോഗതാ റൗണ്ടില്‍ തോറ്റത് 2010 ലെ ലോകകപ്പിനു മുമ്പ് ഉക്രെനോടാണ്. തിങ്കളാഴ്ച ബള്‍ഗേറിയക്കെതിരെ ജയിച്ചാല്‍ ഇംഗ്ലണ്ടിന് യോഗ്യത നേടാം.  

ലകസംബര്‍ഗിനെതിരായ പോര്‍ചുഗലിന്റെ 3 - 0 വിജയത്തില്‍ രണ്ടാം ഗോളടിച്ച ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ കരിയര്‍ ഗോളില്‍ എഴുനൂറിനരികിലെത്തി. 94 രാജ്യാന്തര ഗോളുള്‍പ്പെടെ 699 ഗോളായി ക്രിസ്റ്റ്യാനോക്ക്.
ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് 1-0 ന് ഐസ് ലന്റി നെ തോല്‍പിച്ചു. തുര്‍ക്കിയും നിര്‍ണായക വിജയം നേടി. അല്‍ബേനിയയെ 1-0 ന് തോല്‍പിച്ചു. ഫ്രാന്‍സ് - തുര്‍ക്കി മത്സരത്തിലെ വിജയികള്‍ ബെര്‍ത്ത് നേടും.

 

Latest News