Saturday , February   22, 2020
Saturday , February   22, 2020

ശ്രീനിക്കെതിരെ റായ്, തമിഴ്‌നാടിന് വിലക്ക്

മുംബൈ - മുന്‍ ബി.സി.സി.ഐ, ഐ.സി.സി പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ ആധിപത്യത്തിലുള്ള തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനെ ബി.സി.സി.ഐ ഇലക്ഷനില്‍ നിന്ന് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് വിലക്കി. സി.ഒ.എയുടെ നിര്‍ദേശം ലംഘിച്ച് കോടതി അനുമതിയോടെയാണ് തമിഴ്‌നാട് യൂനിറ്റ് തെരഞ്ഞെടുപ്പ് നടത്തിയത്. ശ്രീനിവാസന്റെ മകളാണ് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ്‌നാടിനൊപ്പം ഹരിയാന, മഹാരാഷ്ട്ര അസോസിയേഷനുകളെയും വിലക്കിയിട്ടുണ്ട്. സുപ്രീം കോടതി അംഗീകരിച്ച ബി.സി.സി.ഐയുടെ ഭരണഘടനയുമായി യോജിക്കുന്നതല്ല ഈ അസോസിയേഷനുകളുടെ ഭരണഘടനയെന്നാണ് സി.ഒ.എ വാദം. ഈ മാസം 23 ന് മുംബൈയിലാണ് ബി.സി.സി.ഐ ഇലക്ഷന്‍. 
മൂന്ന് അസോസിയേഷനുകളും ബി.സി.സി.ഐ തെരഞ്ഞെടുപ്പിലേക്ക് പ്രതിനിധികളെ നിശ്ചയിച്ചിട്ടുണ്ട്. അവരെല്ലാം സുപ്രീം കോടതിയെ സമീപിക്കാനാണ് സാധ്യത. വോട്ടര്‍ പട്ടിക ഇന്നാണ് പ്രഖ്യാപിക്കേണ്ടത്. 


 

Latest News